ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയ സംഭവത്തില്‍ മാതാപിതാക്കൾക്ക് പ്രതികൂല വിധിയുമായി പാക്കിസ്ഥാന്‍ ഹൈക്കോടതി. ഹിന്ദു മതവിശ്വാസികളായ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം അല്ല മാറ്റിയതെന്ന് കോടതി പറയുകയും ഭര്‍ത്താക്കന്മാരുടെ കൂടെ ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി നല്‍കുകയുമായിരുന്നു.
പാക്ക് മാധ്യമം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സിന്ധ് പ്രവിശ്യയിലെ ഘോട്‌കി ജില്ലയിലുള്ള ധാര്‍കിയില്‍ ഹോളി ആഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തിയെന്നായിരുന്നു കേസ്. വിഷയത്തിൽ പെൺകുട്ടികളുടെ വീഡിയോയും പ്രചരിച്ചിരുന്നു. സുഷമ സ്വരാജ് സംഭവത്തിൽ ഇടപെട്ടിരുന്നു.
Post Your Comments