കറാച്ചി : പാകിസ്ഥാനിൽ വീണ്ടും ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതി.സിന്ധിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വ്യക്തമാക്കിയിരിക്കുന്നത്.ഹോളി ആഘോഷിക്കുന്നതിനിടെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി മതംമാറ്റിയിരുന്നു.
തട്ടികൊണ്ട് പോയ രണ്ട് പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് നൽകണമെന്ന് പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടതായി സുഷമ സ്വരാജ് ട്വിറ്ററിൽ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീണ്ടും ഒരു പെൺകുട്ടിയെ കൂടി തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
ബാദിൻ ജില്ലയിലെ മേഘ്വാർ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്.സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ബദിന് എസ്.എസ്.പി.ക്ക് പരാതി നല്കി.
Post Your Comments