ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗിനിടെ പരക്കെ അക്രമം. ആന്ധ്രയില്‍ ടി.ഡി.പി-വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനായില്ല. ഒന്‍പതര ആയിട്ടും വോട്ടിംഗ് തുടങ്ങാത്തതിനാല്‍ പലരും വോട്ട് ചെയ്യാതെ മടങ്ങിപ്പോയി. അതിനാല്‍ റീപോളിംഗ് വേണമെന്ന് നായിഡു ആവശ്യപ്പെട്ടു.
ഇതിനിടെ ആന്ധ്രയിലെ 30 ശതമാനം ബൂത്തുകളില്‍ റീപോളിംഗ് വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. 30 ശതമാനം വോട്ടിങ് മെഷീനുകള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആക്ഷേപം. ഇത് കൂടാതെ ആന്ധ്രയിലെ നിരവധി ബൂത്തുകളിലായി നൂറോളം വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി.
ഇതില്‍ പ്രതിഷേധിച്ച് ജനസേന സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്ത അനന്ത്പൂര്‍ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറി വോട്ടിംഗ് യന്ത്രം തകര്‍ത്തിരുന്നു.
Post Your Comments