അബുദാബി : രാജ്യത്ത് പലതരത്തിലുളള തട്ടിപ്പുകള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ പ്രലോഭനങ്ങളുടെയും മറ്റും പേരില്‍ ബാങ്കിലെ വ്യക്തിഗത വിവരങ്ങളും മറ്റും കൈമാറരുതെന്ന് അബുദാബി പൊലിസ് നിര്‍ദേശിച്ചു.
വ്യാജ ടെലിഫോണ്‍ കോളുകളിലൂടെ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. വന്‍ ക്രിമിനല്‍ സംഘങ്ങള്‍ തന്നെ ഇതിനു പിന്നിലുണ്ട്. അന്യരാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
വന്‍തുക സമ്മാനം ലഭിച്ചതായും ഔദ്യോഗിക ഏജന്‍സികളാണെന്ന് തെറ്റിദ്ധരിപ്പിച്ചും ആളുകളുടെ ദൗര്‍ബല്യം ചൂഷണം ചെയ്യുന്ന നിരവധി കേസുകളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരൂഹത തോന്നുന്ന ടെലിഫോണ്‍ കോളുകള്‍ നിരസിക്കുകയാണ് വേണ്ടതെന്ന് അബുദാബി പൊലിസ്അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ഒരു കാരണവശാലും അന്യര്‍ക്ക്
കൈമാറരുത്. വ്യാജ എസ്.എം.എസ് സന്ദേശങ്ങള്‍ കരുതിയിരിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു.
Post Your Comments