
ടോക്കിയോ: കാണാതായ ജപ്പാന്റെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. കടലില്‍ തകര്‍ന്നു വീണ ജപ്പാന്റെ ചാര വിമാനമായ എഫ്-35 ന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ പൈലറ്റിനെ കണ്ടെത്താനായിട്ടില്ല. പൈലറ്റിനായി തെരച്ചില്‍ തുടരുകയാണ്.
ജപ്പാനിലെ വടക്കുകിഴക്കന്‍ നഗരമായ മിസാവയിലെ സൈനിക കേന്ദ്രത്തില്‍നിന്നും പറന്നുയര്‍ന്ന് 30 മിനിറ്റുകള്‍ക്കു ശേഷമാണ് വിമാനവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടത്. ഇന്നലെയാണ് വിമാനം കാണാതായത്. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Post Your Comments