സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട് സ്വദേശി ശ്രീധന്യയെ സന്ദര്‍ശിച്ച് അഭിനന്ദനമറിയിച്ച് സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ പൊഴുതനിയിലുളള വീട്ടിലെത്തി ശ്രീധന്യയെ അഭിനന്ദനങ്ങള്‍ അറിയിക്കുക മാത്രമില്ല സന്തോഷ് പണ്ഡിറ്റ് ചെയ്തത്. ഇവരുടെ വീട്ടിലേക്ക് കട്ടിലും അലമാരയും അടക്കമുള്ള ഫര്‍ണിച്ചറുകളും എത്തിച്ചുകൊടുത്തു. സന്തോഷ് പണ്ഡിറ്റ് നല്‍കിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതല്‍ കുട്ടികള്‍ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പറഞ്ഞു. ശ്രീധന്യയെ സന്ദര്‍ശിച്ച വിവരം പണ്ഡിറ്റ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാ9 ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ4ശിച്ചു അഭിനന്ദിച്ചു.
(വയനാട്ടില് നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ9 സാധിച്ചതില് അഭിമാനമുണ്ട്.
അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.
കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാ9 സാധിക്കാത്തതില് എനിക്ക് ഇപ്പോള് വിഷമമുണ്ട്.
ഇനിയും നിരവധി പ്രതിഭകള് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)
https://www.facebook.com/santhoshpandit/videos/799515280431433/?__xts__%5B0%5D=68.ARBzVm16mMIpXIIxcRVCbfQ4AI5Q6XVhoKLUXdUpw6aIyvtOak-R72vXHyj4vOPe9Xob0wPAQSWNuvWaiDoADSQKPJaGSAoRiF4SWj4KUSgL44k603JcwLu8kHb4mJN78fSMJXEEKpm-YF8d7D19l841YgIqfiOouxKWM52CBlhI8vCSnZwWnCuteSEQXShlLEXqblgKTdfR3RLus7COaNOdcCw1DOkNRsvK8HIGEBEvZX8nTc1ri4VFqNNpbqRZYnjfHlXgWWT0kh2xPftul-zHfu9ReZBuyYIDAdJRmBnVOyAf6BHhYLWO8iIx7uxk-Pkbm5WmTptLaN8O2zeJxr487bmufhT7dI_Zug&__tn__=-R
Post Your Comments