ഹൈദരാബാദ്: ടിഡിപി നേതാവും എംപിയും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ ജയദേവ് ഗല്ലയുടെ ഓഫീസുകളിൽ റെയ്ഡ്. ചൊവ്വാഴ്ച രാത്രിയാണ് ഗല്ലയുടെ ഓഫീസുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡിനു പിന്നാലെ പ്രതിഷേധവുമായി ജയദേവ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണ് റെയ്ഡുകളെന്നും അടിയന്തരാവസ്ഥയിലേക്കും ഫാസിസത്തിലേക്കുമാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കര്‍, മുന്‍ ഉപദേഷ്ടാവ് രാജേന്ദ്ര കുമാര്‍ മിഗ്ലാനി എന്നിവരുടെ വീട്ടിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.
Post Your Comments