Latest NewsKeralaIndia

സുനിൽ പി ഇളയിടത്തിന്‍റെ പ്രഭാഷണത്തിന് അനുമതിയില്ല

ഐഐടിയിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ കേരള കലാസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

ചെന്നൈ: ചെന്നൈ ഐഐടിയിൽ ഇന്ന് നടക്കാനിരുന്ന സുനിൽ പി ഇളയിടത്തിന്‍റെ പ്രഭാഷണം അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുടങ്ങി. ചടങ്ങ് നടത്താൻ ഹാൾ അനുവദിച്ച നടപടി പിന്നീട് റദ്ദാക്കുകയായിരുന്നു. അനുമതി നിഷേധിക്കാനുള്ള കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഐഐടിയിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ കേരള കലാസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

‘കല, സംസ്‌കാരം, രാഷ്ട്രീയം: നവകേരളത്തിന്റെ സാധ്യതകള്‍’ എന്ന വിഷയത്തിലാണ് സുനിൽ പി ഇളയിടം പ്രഭാഷണം നടത്താനിരുന്നത്. സുനിൽ പി ഇളയിടമാണ് സംസാരിക്കാൻ എത്തുന്നതെന്നും ചടങ്ങിന്‍റെ വിശദാംശങ്ങളും നേരത്തേ തന്നെ വിദ്യാർത്ഥികൾ ഡീൻ അടക്കമുള്ള അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് വേദി അനുവദിച്ച് നൽകുകയും ചെയ്തു. പ്രഭാഷണത്തിനായി സുനിൽ പി ഇളയിടം ഐഐടിയിൽ എത്തിയതിന് ശേഷമാണ് അനുമതി നിഷേധിച്ച കാര്യം അറിഞ്ഞത്.

അക്കാദമികമായ പരിപാടി അല്ലാത്തതുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്നാണ് പറഞ്ഞതെന്നും തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെയും പൊലീസിന്‍റെയും ഇടപെടലുണ്ടായെന്നുമുള്ള വിശദീകരണമാണ്‌ കിട്ടിയതെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button