തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അധ്യപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ടസാഹച്യമില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സുനില്‍ പി ഇളയിടത്തിന്റെ പ്രതികരണം. കേവലമായ സാങ്കേതികകാരണങ്ങളുടെ പേരില്‍ ആ റിപ്പോര്‍ട്ട് മറച്ചുവയ്ക്കപ്പെടുന്നത് ഒട്ടും ഉചിതമല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
‘റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നും സുനില്‍ പി ഇളയിടം പറയുന്നു. ഏറ്റവും വലിയ വിനോദ വ്യവസായ മേഖലയാണ് സിനിമ രംഗം. അവിടെയുള്ള സ്ത്രീനീതിയെയും സ്ത്രീസുരക്ഷയെയും കുറിച്ചാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ പരിശോധിച്ചിട്ടുള്ളത്’- അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഡബ്ല്യൂസിസി അംഗങ്ങള്‍ നടത്തിയ കൂടിക്കാഴിചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കെയായിരുന്നു സതീ ദേവി കമ്മീഷന്റെ സാങ്കേതികത്വം വിശദീരിച്ച് ഹേമ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതില്ലെന്ന നിലപാട് അറിയിച്ചത്. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കേണ്ടതില്ലെന്നാണ് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയെന്ന് പി സതീ ദേവി മാധ്യമങ്ങളോടും ഡബ്ലൂസിസി അംഗങ്ങളോടും അറിയിച്ചു.
Post Your Comments