മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ 35 വര്‍ഷത്തെ യുഡിഎഫ് വിജയത്തിന് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടൂ കൂടിയാണ് പി വി അന്‍വര്‍ പൊന്നാനിയിലേക്ക് എത്തുന്നത്. ദുരിതച്ചുഴിയില്‍ ജനം നട്ടംതിരിയുമ്പോള്‍ തിരിഞ്ഞുനോക്കാതെ തീര്‍ഥാടനത്തിനു പോകുന്നവരല്ല, അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികളെന്ന് മൂന്ന് വര്‍ഷത്തെ എംഎല്‍എ ജീവിതത്തിലൂടെ പി വി അന്‍വര്‍ തെളിയിച്ചു. മഹാപ്രളയത്തിന്റെ ആദ്യ ദിനങ്ങളില്‍ ആയിരങ്ങളുടെ ജീവന് കാക്കാന്‍ മുന്നിട്ടിറങ്ങിയ അന്‍വറിന്റെ സാന്നിധ്യം ജനം മറക്കില്ല.
ആഗസ്ത് ഒമ്പതിന് മുങ്ങിയ വണ്ടുര്‍ കാഞ്ഞിരപ്പാടം തൃക്കേക്കുത്തിലെ ജനങ്ങള്‍ പ്രാണനായി കേണപ്പോള്‍, വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്ന സ്ക്യൂബ എന്ന ആധുനിക വാഹനവും ഉപകരണങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ ഏറണാകുളത്ത് നിന്ന് നിലമ്പൂരില്‍ എത്തിച്ചത് അന്‍വറിന്റെ ഇടപെടലായിരുന്നു. ജില്ലാ ആശുപത്രിയില്‍ വൈദ്യുതി തടസ്സംമൂലം ചികിത്സ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ സ്വന്തം ചെലവില്‍ ജനറേറ്റര്‍ നല്കി. നിലമ്പൂര്‍ ഗവ. കോളേജ് യാഥാര്‍ഥ്യമാക്കി, മാനവേദന് സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു, മിനി സ്റ്റേഡിയം, ഏനാന്തി പാലം, മലയോര ഹൈവേ, നാടുകാണി-പരപ്പനങ്ങാടി പാത വികസനം, ആദിവാസി മേഖലയിലെ ഇടപെടലുകള്‍, ആതുരാലയങ്ങളുടെ മുന്നേറ്റം അങ്ങനെ എണ്ണിയാല്‍ ഒതുങ്ങാത്ത നേട്ടങ്ങള്‍ക്കാണ് അന്‍വര്‍ നിലമ്പൂരില്‍ തുടക്കം കുറിച്ചത്.
2013ല്‍ മുന്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പലതിനും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയതുപോലും 2016ല്‍ അന്‍വര്‍ എംഎല്‍എ ആയ ശേഷമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 25 കോടിയുടെ വികസന പദ്ധതികളാണ് അഞ്ചു സ്കൂളുകളിലായി പുരോഗമിക്കുന്നത്. 15 സ്കുളുകളില് രണ്ട് വീതം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ പദ്ധതി പുരോഗമിക്കുന്നു.11 കോടി മുടക്കി മിനി സിവില്‍ സ്റ്റേഷന് നിര്‍മാണം ആരംഭിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ 450 കോടിയുടെ വികസനമാണ് നിലമ്പൂരില്‍ പുരോഗമിക്കുന്നത്.
Post Your Comments