ആലുവ: യാത്രക്കാർക്ക് തടസമായി റോഡരുകിൽ അനധികൃത പാർക്കിംങ് എന്ന് പരാതി രൂക്ഷം, ജില്ലയിൽ സിനിമ കാണാൻ തിയറ്ററിലെത്തുന്ന വാഹനങ്ങൾ റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമൂലം വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും തടസമുണ്ടാക്കുന്നതായി മനുഷ്യാവകാശ കമ്മീഷന് പരാതി. പൊതുപ്രവർത്തകനായ ആലുവ കീഴ്മാട് സ്വദേശി കെ. രഞ്ജിത് കുമാറാണ് പരാതി നൽകിയത്. പമ്പ് കവലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിയറ്ററിലെത്തുന്ന കാണികളുടെ ഇരുചക്രവാഹനങ്ങൾ, കാറുകൾ മുതലായ വാഹനങ്ങളാണ് റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്.
സിനിമ കാണാനെത്തുന്നവർ റോഡുകളുടെ ഇരുവശവും അരക്കിലോമീറ്ററോളം ദൂരത്തിൽ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. തിയറ്ററിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്വം തിയറ്റർ ഉടമകൾക്കാണ്.പരാതി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷൻ ആലുവ ഈസ്റ്റ് പോലീസ് എസ്എച്ച്ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
Post Your Comments