ഇടിമിന്നലിന്റെ കാഠിന്യം എത്രമാത്രമുണ്ടെന്ന് നേരില്‍ കാണുകയായിരുന്നു കഴിഞ്ഞ ദിവസം കോതമംഗംലം അയ്യങ്കാവ് നിവാസികള്‍. ശക്തമായ ചൂടിന് ശമനം നല്കി ഉച്ചമുതല്‍ കാറ്റ് വീശാന്‍ തുടങ്ങിയപ്പോള്‍ തന്നെ വേനല്‍ മഴ ലഭിക്കുന്ന ആശ്വാസത്തിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ മഴയ്ക്കൊപ്പം അതിശക്തമായ മിന്നല്‍ കൂടിയെത്തിയതോടെ കഥ മാറി.
ഇടിമിന്നലിന്റെ ആഘാതത്തില്‍ ഒരു തേക്കുമരം ചിന്നിത്തെറിക്കുന്ന കാഴ്ച്ചയ്ക്കാണ് പല്ലുപെറ്റ റെജി ജോസഫ്് സാക്ഷ്യം വഹിച്ചത്. വീടിന് സമീപം നിന്ന തേക്കുമരം പല കഷ്ണങ്ങളായി ചിതറി മാറുകയായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം ഇടിമിന്നലേല്‍ക്കുന്ന സ്ഥലം കോതമംഗലം നെല്ലിമറ്റമാണെന്ന് കൊടുങ്ങല്ലൂര്‍ ഇടിമിന്നല്‍ ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു.
കോതമംഗലത്തും പരിസര പ്രദേശങ്ങൡും അതിശക്തമായ ഇടിമിന്നല്‍ പതിവായതോടെ ഇവിടെ ഒട്ടേറെ നാളായി നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയും അട്ടപ്പാടിയുമാണ് ഇടിമിന്നല്‍ ബാധ ഏറ്റവുമധികം അനുഭവപ്പെടുന്ന മറ്റ് രണ്ട് സ്ഥലങ്ങള്‍. ഭൂമിക്കടിയിലുള്ള ചില ധാതുലോഹങ്ങളുടെ സാന്നിധ്യമാണ് ഈ പ്രദേശത്ത് ഇടിമിന്നില്‍ ബാധ രൂക്ഷമാകാന്‍ കാരണമാകുന്നതെന്നാണ് കരുതുന്നത്.
Post Your Comments