ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് നോട്ടീസ്. വിശ്വഹിന്ദു പരിഷത് നൽകിയ പരാതി ശരിയെന്നു ബോധ്യപ്പെട്ടതിനാലാണ് കമ്മീഷൻ നോട്ടീസ് അയച്ചത്. മാര്‍ച്ച് 17 ന് കരിംനഗറില്‍ നടത്തിയ പൊതുറാലിയില്‍ ഹിന്ദുക്കളെ അധിക്ഷേപിച്ചുവെന്നു കാണിച്ചാണ് പരാതി നൽകിയതും തുടർന്ന് കമ്മീഷൻ നടപടി സ്വീകരിച്ചതും.
മാര്‍ച്ച് പതിനേഴിന് കരിംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിക്കൊണ്ട് വോട്ടുകള്‍ നിലനിര്‍ത്താനുള്ള ശ്രമമായിരുന്നു കെ.സി.ആര്‍ നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 12 ന് ഇതിന് വിശദീകരണം നല്‍കണമെന്ന് അറിയിച്ചു കൊണ്ടാണ് നോട്ടീസ്. വിശദീകരണം നല്‍കാത്ത പക്ഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments