![Dalai Lama](/wp-content/uploads/2018/08/dalai-lama.jpg)
ഡല്‍ഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയിൽ. നെഞ്ചില്‍ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത രണ്ട് മൂന്നു ദിവസത്തേക്ക് ദലൈലാമ ആശുപത്രിയില്‍ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസം വരെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദലൈലാമ തിങ്കളാഴ്‌ച്ചയാണ് തിരികെ ധര്‍മ്മശാലയിലേക്ക് മടങ്ങിയത്. നെഞ്ച് വേദന കലശലായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments