KeralaLatest NewsElection NewsIndiaElection 2019

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചു; പ്രകോപനമെന്ന് ബിജെപി

ആറ്റിങ്ങലിലെ എന്‍ഡിഎയുടെ വളര്‍ച്ച ഭയന്നാണ് ജനാധിപത്യ വിരുദ്ധമായ ഇത്തരം നടപടികളെന്നും ബിജെപി

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പോസ്റ്ററിന് മുകളില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ പോസ്റ്റര്‍ പതിച്ചതിനെതിരെ പ്രതിഷേധം ശക്തം. നെടുംകണ്ടം എസ്എന്‍വി സ്‌കൂളിലെ അധ്യാപകന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളിലൂടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചത്. സംഭവത്തിനെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ശോഭാ സുരേന്ദ്രന് പൊതു ജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആറ്റിങ്ങലിലെ എന്‍ഡിഎയുടെ വളര്‍ച്ച ഭയന്നാണ് ജനാധിപത്യ വിരുദ്ധമായ ഇത്തരം നടപടികളെന്നും ബിജെപി ആരോപിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിരിക്കുന്നുണ്ട്. . ശോഭ സുരേന്ദ്രന്റെ പോസ്റ്ററിന് മുകളിലൂടെ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇടതുപക്ഷ പ്രവര്‍ത്തകരുടെ ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ആറ്റിങ്ങലില്‍ എന്‍ഡിഎയ്ക്ക് ലഭിക്കുന്ന സ്വീകാര്യത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നത് ഭയന്നാണ് ഇത്തരം പ്രവര്‍ത്തികളെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button