Latest NewsElection NewsIndiaElection 2019

ആരും തിരിഞ്ഞുനോക്കാറില്ല എങ്കിലും ഞങ്ങള്‍ വോട്ട് ചെയ്യും : അത് ഞങ്ങളുടെ അവകാശമാണെന്ന് ഈ ഗ്രാമീണര്‍

ലിപുര്‍ദാര്‍ (പശ്ചിമബംഗാള്‍): ഭൂട്ടാന്‍ മലനിരകള്‍ക്ക് താഴെ ജയന്തി നദിയുടെ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് ബൂട്ടിയ ബസ്തി. ബ്രിട്ടീഷ് കാലഘട്ടത്തില്‍ രൂപീകൃതമായ ചെറിയ ഗ്രാമമാണിത്.

ഒട്ടേറെ പ്രതിസന്ധികള്‍ കടന്ന് ജീവിതം മുന്നോട്ട ്‌കൊൊണ്ടുപോകുന്നവരാണ് ഈ ഗ്രാമത്തിലുള്ളവര്‍. അധികാരികള്‍ തഴഞ്ഞിട്ടിരിക്കുന്ന ഒരു ജനവിഭാഗമായിട്ടും എല്ലാ തവണയും വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇതൊന്നും അവരെ തടയുന്നില്ല. ജനാധിപത്യത്തിലിള്ള തങ്ങളുടെ പ്രതീക്ഷ ഉറപ്പുവരുത്തുന്നതാണ് വോട്ട് ചെയ്യെലെന്നാണ് ഇവിടത്തെ പഴമക്കാര്‍ പറയുന്നത്. 33 കുടുംബങ്ങളിലായി വെറും 107 ആളുകള്‍ മാത്രമുള്ള ഗ്രാമമാണിത്. മുമ്പ് എണ്ണൂറു പേരോളം ഉണ്ടായിരുന്നെങ്കിലും അവരില്‍ പലരും ഹാതിപട്ട, പാപ്പാറ, നിമോട്ടി എന്നിവിടങ്ങളിലേക്ക് മാറി.

ബക്‌സയിലെ ഖനിമേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഈ ഗ്രാമത്തിലുള്ളവരില്‍ അധികവും. കടുത്ത ക്ഷാമവും, ശുദ്ധജലത്തിന്റെ അഭാവവും ആരോഗ്യപരിപാലനമില്ലായ്മയും ഉള്‍പ്പെടെ ഇവിടെയുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. വന്യമൃഗങ്ങൡ നിന്നുള്ള ആക്രമണമാണ് മ്‌റ്റൊന്ന്. കാലങ്ങളായി ഓരോരുത്തര്‍ക്ക് മാറി മാറി വോട്ട് ചെയ്തിട്ടും തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഗ്രാമീണര്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത് തെരഞ്ഞെടുപ്പിലെ ജയവും വിജയവുമൊന്നും ഈ ഗ്രാമത്തില്‍ ഒരു മാറ്റവും വരുത്താറില്ല.

ഉദ്യോഗസ്ഥരാരെങ്കിലും ഗ്രാമത്തില്‍ എത്തുന്നത് വോട്ടുള്ളവരുടെ തല എണ്ണാന്‍ മാത്രമാണെന്നും ഗ്രാമീണര്‍ പറയുന്നു. വെള്ളപ്പൊക്കകത്തിലായാലും വരള്‍ച്ചയായായാലും ബസ്തിയില്‍ ഒരുദ്യോഗസ്ഥനുമെത്താറില്ലെന്നും എങ്കിലും വോട്ടവകാശം പാഴാക്കാതെ ഉപോയഗിക്കുമെന്നും ഗ്രാമീണര്‍ പറയുന്നു. ഒന്നും തിരിച്ചു കിട്ടിയില്ലെങ്കിലും ജനാധിപത്യത്തിലുള്ള വിശ്വാസം കള യാതെ മുറുകെ പിടിക്കുകയാണ് പശ്ചിമബംഗാളിലെ ഒറ്റപ്പെട്ട ഈ ഗ്രാമത്തിലെ ജനങ്ങള്‍. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിലെ 42 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് . ഫലം മേയ് 23 ന് പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button