ന്യൂഡല്‍ഹി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍വീസ് നിയമ യുദ്ധം അവസാനിക്കുന്നു. ശമ്പള കുടിശ്ശിക നല്‍കാത്തതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രമുഹ്മണ്യ സ്വാമി ഡല്‍ഹി ഇന്‍ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി നടത്തിയ നിയമ പോരാട്ടത്തിനാണ് 47 വര്‍ഷങ്ങള്‍ക്കു ശേഷം ലക്ഷ്യം കണ്ടത്.
1972 മുതല്‍ 1991 വരെയുള്ള കാലത്തെ ശമ്പള കുടിശ്ശിക ഡല്‍ഹി ഐഐടി നല്‍കാതിരുന്നതിനെതിരെയായിരുന്നു സ്വാമിയുടെ പോരാട്ടം. 47 വര്‍ഷത്തെ വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കുമപ്പുറം സ്വാമിക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്. സുബ്രഹ്മണ്യ സ്വാമിയുടെ ശമ്പള കുടിശ്ശിക 8 ശതമാനം പലിശ സഹിതം നല്‍കണമെന്നാണ് ഉത്തരവ്. ഏകദേശം 40 മുതല്‍ 45 ലക്ഷം രൂപ വരെ സ്ഥാപനം സ്വാമിക്ക് നല്‍കണം.കേസില്‍ വിജയിച്ച കാര്യം സ്ഥിരീകരിച്ച് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ട്വീറ്റ് ചെയ്തിരുന്നു. 47 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ഐഐടി പരാജയപ്പെട്ടിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
Post Your Comments