മുംബൈ: ഇന്ന് നേട്ടത്തോടെ തുടങ്ങി ഓഹരിവിപണി. സെന്‍സെക്സ് 124 പോയിന്റ് വർദ്ധിച്ച് സെന്‍സെക്സ് 38816ലും നിഫ്റ്റി 25 പോയിന്റ് വർദ്ധിച്ച് 11627ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 739 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 832 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
എച്ച്സിഎല്‍ ടെക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, കോള്‍ ഇന്ത്യ, സിപ്ല, ഐടിസി, ബാജാജ് ഓട്ടോ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഇന്ത്യബുള്‍സ് ഹൗസിങ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
Post Your Comments