Latest NewsElection NewsIndiaElection 2019

പ്രധാനമന്ത്രിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

ഹൈലകണ്ടി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ  വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനും നെഞ്ചുറപ്പില്ലാത്തവനുമാണെന്ന് ആസാമിലെ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.

മോദിയുടെ സാമ്പത്തിക നയങ്ങൾ അനിൽ അബാനി, മെഹുൽ ചോക്സി, നീരവ് മോദി തുടങ്ങിയ ധനികരായ ബിസിനസുകാരെ മാത്രമാണ് സഹായിച്ചത്. രാജ്യത്തെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മുഴുവൻ ഇതേക്കുറിച്ചുള്ളതാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ടവർക്ക് പണം നൽകിയെന്നാവും വാർത്തകളുടെ തലക്കെട്ട്.

രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കാർഷിക വിളൾക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ നരേന്ദ്ര മോദി നിറവേറ്റിയില്ലെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാലുടൻ രാജ്യത്തെ എല്ലാ നിയമസഭകളിലും ലോക്സഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button