ന്യൂഡല്‍ഹി: ലാക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന് തുല്യമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശം
കോണ്‍ഗ്രസിന്റെ മുഖ്യതെരഞ്ഞെടുപ്പ് മുദ്രാവാക്യം ഇനി നീതി ലഭിക്കും എന്നതാണ്. ഇതിലൂടെ 60 വര്‍ഷത്തെ ഭരണകാലത്ത് നീതി ചെയ്തില്ലെന്ന് അവര്‍ അറിഞ്ഞോ അറിയാതെയോ സമ്മതിക്കുകയാണ്’ മോദി പറഞ്ഞു. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ കോണ്‍ഗ്രസിന്റെ ചെയ്തികളില്‍ നിന്ന് മോചനം പ്രതീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുത്തലാഖിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നച്ചോ? 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ ഇരകള്‍ക്ക് നീതി ലഭിച്ചോ?കടം എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കര്‍ഷകരുടെ കാര്യമോ? പത്ത് ദിവസത്തിനുള്ളില്‍ നീതി കിട്ടുമെന്നായിരുന്നു നിങ്ങള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ 100 ദിവസമായി. എപ്പോഴായിരിക്കും അവര്‍ക്ക് നീതി ലഭിക്കുക’ മോദി ചോദിച്ചു.
ഭീകരാവദത്തെ ഇല്ലാതാക്കുന്നതിനുള്ള പാതയിലാണ് ഞങ്ങള്‍. ഭീകരവാദികളുടെ ആതമവീര്യം തകര്‍ത്തതിലൂടെ മാനസികമായി മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ട്’ മോദി അവകാശപ്പെട്ടു. സൈനികരോടുള്ള കോണ്‍ഗ്രസിന്റെ കാഴ്ചപാട് പാകിസ്ഥാന് സമാനമാണെന്നും മോദി കുറ്റപ്പെടുത്തി. ‘ഒരു രാജ്യസ്നേഹിക്കും ഈ ഭാഷ സഹിക്കാനാകില്ല. അവരുടെ പ്രചടകന പത്രിക പറയുന്നത് ജമ്മു കശ്മീരിലെ അഫ്‌സ്പ പിന്‍വലിക്കുന്നതിനെ കുറിച്ചാണ്. ഇത് സൈനികരുടെ കൈയില്‍ നിന്ന് ആയുധം എടുത്തുമാറ്റുന്നതിന് തുല്യമാണ്’ മോദി കൂട്ടിച്ചേര്‍ത്തു.
കാശ്മീരില്‍ നിലവിലുള്ള സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെയും പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. കശ്മീരില്‍ അഫ്‌സ്പ പിന്‍വലിക്കുന്നത് ഇന്ത്യന്‍ സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു.
സുഭാഷ് ചന്ദ്ര ബോസ്, അംബേദ്കര്‍,സര്‍ദാര്‍ പട്ടേല്‍ എന്നിവര്‍ക്ക് ചരിത്രത്തില്‍ സ്ഥാനം നിഷേധിച്ചത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. ‘നീതി വേണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നു ഉയരുകയാണ്. പക്ഷേ കോണ്‍ഗ്രസിന് നീതി നല്‍കാനാകില്ല’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments