Latest NewsNewsIndia

ശക്തിയുടെ പ്രതീകമായ ദുർഗാ ദേവിക്ക് നൽകുന്ന അതേ ബഹുമാനം രാജ്യത്തെ സ്ത്രീകൾക്കും നൽകണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ദുർഗാ ദേവിയ്ക്ക് നൽകുന്ന ബഹുമാനം രാജ്യത്തെ എല്ലാ സ്ത്രീകൾക്കും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ ശാക്തീകരണത്തിനും ഉന്നമത്തിനും വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. . ബംഗാളിലെ ജനങ്ങളെ ദുർഗാ പൂജയുടെ വേളയിൽ വിർച്വലായി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആഘോഷ വേളയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും മാസക് ധരിക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മോദി ബംഗാളിയിൽ തന്റെ പൂജാ ആശംസകൾ പങ്കുവെച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു.ശക്തിയുടെ പ്രതീകമായാണ് ദുർഗാ ദേവി ആരാധിക്കപ്പെടുന്നത്. ദേവിയ്ക്ക് നൽകുന്ന അതേ ബഹുമാനം രാജ്യത്തെ സ്ത്രീകൾക്കും നൽകണം. സ്ത്രീശാക്തീകരണത്തിന് കേന്ദ്ര സർക്കാർ പലപ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, സേനയിൽ സ്ത്രീകൾക്ക് സ്ഥിരമായ കമ്മീഷൻ പദവി, സത്രീകളുടെ പ്രസാവാവധി 12 ൽ നിന്നും 26 ആഴ്ച്ചയായി ഉയർത്തൽ എന്നിവ അത്തരിലുള്ള പ്രവർത്തനങ്ങളിൽ ചിലതാണ്. രാജ്യത്തെ 22 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ടുകൾ തുറന്നു കൊണ്ട് സർക്കാർ അവർക്ക് വായ്പ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിന്റെ വികസനത്തെ കുറിച്ചും അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ആത്മനിർഭർ ഭാരത്, സ്വാശ്രയ ഇന്ത്യ എന്നിവ ബംഗാളിൽ നിന്നും ശക്തിപ്പെടേണ്ടതുണ്ട്. പശ്ചിമ ബംഗാളിന്റെ സംസ്‌കാരം, വികസനം അഭിമാനം എന്നിവയെ പുതിയ തലത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button