നാഗ്പൂര്‍: തെരഞ്ഞെടുപ്പ് റാലിയില്‍ രാജ്യവ്യാപക റെയ്ഡ് ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടേയും മറ്റും വസതിയിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെ ഉയര്‍ത്തിയായിരുന്നു റാലിയില്‍ അദ്ദേഹത്തിന്റെ പരാമര്‍ശം. ഇപ്പോള്‍ കള്ളന്മാര്‍ ആരെന്ന് മനസ്സിലായെന്ന് നാഗ്പൂര്‍ റാലിയില്‍ അദ്ദേഹം പറഞ്ഞു. വലിയ ആളുകളുടെ വീട്ടില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസ് അധികാരത്തിലേറി മൂന്നുമാസം കൊണ്ട് തന്നെ മധ്യപ്രദേശില്‍ വന്‍ അഴിമതിയാണെന്ന് മോദി പറഞ്ഞു.
അതേസമയം മധ്യപ്രദേശിലെ റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചന ആണെന്നന്നാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രതികരണം.
കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും ഓഫീസുകളിലും നടത്തുന്ന റെയ്ഡ് രണ്ടാം ദിവസവും തുടരുകയാണ്. കണക്കില്‍ പെടാത്ത 14.6 കോടി രൂപയാണ് പണമായി കണ്ടെടുത്തത്. കൂടാതെ ഹവാല മാര്‍ഗത്തിലൂടെ ല്‍ഹിയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനത്തേയ്ക്ക് ഈയിടെ 20 കോടി രൂപ കടത്തിയതിന്റെ തെളിവും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Post Your Comments