മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിയില്‍ നടന്ന സംഭവത്തില്‍ ഇരിങ്ങാവൂര്‍ സ്വദേശികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.16 വയസിന് താഴെയുള്ള അഞ്ച് കുട്ടികളെയാണ് ഇരിങ്ങാവൂര്‍ സ്വദേശികളായ ആറ് പേര്‍ പീഡനത്തിനിരയാക്കിയത്. കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയാണ് ഇവര്‍ പീഢനം നടത്തിയത്. തള്ളശ്ശേരി പറമ്പില്‍ ഉണ്ണീന്‍കുട്ടി, താഴത്തേതില്‍ കോയ ഹാജി, പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ എന്ന മാനു, മാടമ്പത്തടത്തില്‍ സിദ്ദീഖ്, പാലക്കല്‍ മുഹമ്മദ് സുഹൈല്‍, ചക്കാലക്കല്‍ അബ്ദുള്‍ സലാം എന്നിവരാണ് അറസ്റ്റിലായത്.
ചൈല്‍ഡ് ലൈനു പരാതിയുടെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആകെ 10 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഇതില്‍ 6 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.സി.ഐ. കെ പ്രേംകുമാര്‍, എസ്.ഐ എസ്.കെ പ്രിയന്‍, എ.എസ്.ഐ മണികണ്ഠന്‍, സി.പി.ഒ.മാരായ എം.എ രജിത, കെ.പി ഷൈലേഷ്, സി.ആര്‍ ശരത് നാഥ്, ജെ. അലക്ഷ്സ്, വിഷ്ണു തമ്പാന്‍, ആര്‍. രജിത, കെ. അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. സംഭവത്തില്‍ ഇനുയും ആളുകള്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Post Your Comments