ചെന്നൈ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഏഴ് വിക്കറ്റിനായിരുന്നു ജയിച്ചത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഉയർത്തിയ 108 റണ്‍സ് ചെന്നൈ അനായാസം മറികടന്നു. 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റൺസ് സ്വന്തമാക്കി. ഫാഫ് ഡു പ്ലെസിസാണ് ( പുറത്താവാതെ 45 പന്തില്‍ 43 റണ്‍സ്) ജയം എളുപ്പമാക്കിയത്.
That was a slow and steady safari at the #AnbuDen! #WhistlePodu #Yellove #CSKvKKR ?? pic.twitter.com/yjdM0GmM4C
— Chennai Super Kings (@ChennaiIPL) April 9, 2019
ഷെയ്ന്‍ വാട്‌സണ്‍ (9 പന്തില്‍ 17), സുരേഷ് റെയ്‌ന (13 പന്തില്‍ 14), അമ്പാട്ടി റായുഡു (31 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കേദാര്‍ ജാദവ് (8 പന്തില്‍ 8 റൺസ്) പുറത്താവാതെ നിന്നു. അതോടൊപ്പം തന്നെ ചാഹര്‍ മൂന്നു വിക്കറ്റും, ഹർഭജൻ ഇമ്രാൻ താഹിർ എന്നിവർ രണ്ടു വിക്കറ്റ് വീതവും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും ചെന്നൈക്കായി വീഴ്ത്തി.
Not our night in Chennai. ?#CSKvKKR #VIVOIPL #KKRHaiTaiyaar pic.twitter.com/e9NVdXHW90
— KolkataKnightRiders (@KKRiders) April 9, 2019
44 പന്തില്‍ 50 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റോബിന്‍ ഉത്തപ്പ (9 പന്തില്‍ 11), ദിനേശ് കാര്‍ത്തിക് (21 പന്തില്‍ 19), ക്രിസ് ലിന്‍ (0), സുനില്‍ നരെയ്ന്‍ (6), നിതീഷ് റാണ (0), ശുഭ്മാന്‍ ഗില്‍ (9), പിയൂഷ് ചാവ്‌ല (8), കുല്‍ദീപ് യാദവ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവർ പുറത്തായി. ഹാരി ഗര്‍നി (1) പുറത്താവാതെ നിന്നു. സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും, പിയുഷ് ഒരു വിക്കറ്റും നൈറ്റ് റൈഡേഴ്‌സിന് വേണ്ടി സ്വന്തമാക്കി.
As comprehensive as it can get for @ChennaiIPL at the Chepauk.
CSK beat KKR by 7 wickets and 16 balls to spare ? #CSKvKKR #VIVOIPL pic.twitter.com/xDVTYMw6Xj
— IndianPremierLeague (@IPL) April 9, 2019
ഈ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയിൽ നഷ്ടപെട്ട ഒന്നാം സ്ഥാനം ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചുപിടിച്ചു. എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.
Post Your Comments