കൊച്ചി : ഏറെ കോളിക്കം സൃഷ്ടിച്ച് അഭയ കേസിലെ പ്രതികളെ കുറിച്ച് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടു പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. . പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, എന്നിവര്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയിലിനെ വെറുതെവിട്ട വിധിക്കെതിരെ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹരജി തള്ളി.
തങ്ങള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ അപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലിസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ചു. തുടര്‍ന്ന് 1993 മാര്‍ച്ച് 29നാണ് സി.ബി.ഐ ഏറ്റെടുത്തത്
Post Your Comments