ചെന്നൈ: ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി സ്‌പിന്നർ ഹർഭജൻ സിംഗ്. മികച്ച പ്രകടനത്തിനായി ഇപ്പോഴും കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ക്രിക്കറ്റിൽ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മുപ്പത്തിയെട്ടുകാരനായ ഹർഭജൻ സിംഗ് പറഞ്ഞു. ഈ വർഷത്തെ ഏകദിന ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടിയില്ലെങ്കിലും 2020ലെ ട്വന്‍റി 20 ലോകകപ്പ് ടീമിൽ ഇടംപിടിക്കുവാനാണ് ഹർഭജൻ ലക്ഷ്യമിടുന്നത്. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി മൂന്ന് മത്സരങ്ങളിൽ രണ്ടു കളികളിൽ ഹർഭജൻ സിംഗ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു.
Post Your Comments