
മൂംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിയെ മാറ്റി പകരം രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കണമെന്ന് ഒരുകൂട്ടം ആരാധകരുടെ അഭ്യര്‍ത്ഥന.
ഇതിനായി ട്വിറ്ററില്‍ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രകടനത്തില്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ക്യാപ്റ്റനെ മാറ്റാനുള്ള ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയത്.
സീസണില്‍ ആര്‍സിബിയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ കോഹ്ലിക്ക് കഴിയാത്തത് ക്യാപ്റ്റന്‍സിയുടെ ഭാരം കൊണ്ടാണെന്ന് ഇവര്‍ പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ കോഹ്ലിക്ക് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.
ഇന്ത്യന്‍ ക്യാപ്റ്റനായും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായും മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കിയാല്‍ കാര്യങ്ങള്‍ നേരെയാകുമെന്നാണ് ഇവരുടെ അഭിപ്രായം. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയുടെ പ്രകടനങ്ങള്‍ വളരെ മികച്ചതാണെന്നും ആരാധകര്‍ പറയുന്നു.
Post Your Comments