UAELatest NewsGulf

കുട്ടികളില്‍ പനി പടര്‍ന്ന് പിടിക്കുന്നു ; ദുബായിലെ സ്കൂളിന് അവധി പ്രഖ്യാപിച്ചു

അബുദാബി : വിദ്യാര്‍ത്ഥികളില്‍ പനി പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് ദുബായിലെ വിദ്യാലയത്തിന് അവധി പ്രഖ്യാപിച്ചു. 2 ദിവസമാണ് അവധി. പകര്‍ച്ച പനി എന്നാണ് കരുതുന്നത്. അല്‍ ഗഹോഡിലെ ദ കിന്‍റര്‍ ഗാര്‍ട്ടന്‍സ്റ്റാര്‍ട്ടേഴ്സ് എന്ന വിദ്യാലയമാണ് കുട്ടികളില്‍ പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് 2 ദിവസം അവധി പ്രഖ്യാപിച്ചത്.

ഏപ്രില്‍ 10 ഏപ്രില്‍ 11 എന്നീ തിയതികളില്‍ വിദ്യാല യം അവധിയായിരിക്കുമെന്ന് രക്ഷിതാക്കളെ അറിയിച്ച് നോട്ടീസും ഇറക്കിയിട്ടിട്ടുണ്ട്. ദുബായ് ആരോഗ്യ വകുപ്പിലെയും മുനിസിപ്പാലിറ്റിയിലേയും ഉദ്യോഗസ്ഥര്‍ വിദ്യാലയം സന്ദര്‍ശിച്ചു. വിദ്യാലയം അവധിയിലുളള ദിവസങ്ങള്‍ വന്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button