സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ ശ്കതമായ നിയമസംവിധാനമെന്നത് ഓരോ പാര്‍ട്ടിയുടെയും പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. ഇതിനായി ശക്തമായ മാര്‍ഗങ്ങളും അവലംബിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമം തടയാന്‍ പര്യാപ്തമല്ലെന്നാണ് ബീഹാറിലെ ഗോപാല്‍ഗഞ്ജില്‍ നടന്ന സംഭവം തെളിയിക്കുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് 22 കാരിയെ ഭര്‍ത്താവും കുടുംബവും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയും ബൈക്കും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഇവര്‍ അവരുടെ നഖങ്ങള്‍ പിഴുതെടുക്കുകയും ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ശരീരത്തില്‍ വയ്ക്കുകയും ചെയ്തു.
മുടിയില്‍ പിടിച്ച് ചുഴറ്റിയതോടെ അബോധാവസ്ഥയിലായ ഭാര്യയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി. ബോധം വന്ന യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഇവരെ കണ്ടെത്തി
ആശുപത്രിയിലാക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭര്‍ത്താവും അയാളുടെ കുടുംബവും ആവശ്യപ്പെട്ട പണം നല്‍കാന്‍ യുവതിയുടെ കുടുംബത്തിന് കഴിയാതെ വന്നപ്പോഴാണ് ഇവര്‍ക്കെതിരെ ക്രൂരമായ പീഡനം ആരംഭിച്ചത്.
Post Your Comments