
ഡൽഹി : തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിസന്ധി പരിഹരിച്ചുകൊണ്ട് കേന്ദ്രം കുടിശിക അനുവദിച്ചു. 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമായിരുന്നു കേന്ദ്രം നടപടി സ്വീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി മുടങ്ങിയിട്ട് അഞ്ച് മാസമായിരുന്നു . സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വേതന വിതരണം ഇത്രയും വൈകുന്നത്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലാണ്. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കൂലി നല്‍കാനുളളത്.
Post Your Comments