
കൊച്ചി: സിൽവർ ലൈനിന് കേന്ദ്ര തത്വത്തിൽ അനുമതി നൽകിയത് കൊണ്ടാണ് കല്ലിടൽ നടത്തിയതെന്ന് കെ റെയിൽ. കല്ലിടാൻ കേന്ദ്രത്തിന്റെയോ, റെയിൽവേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കെ റെയിൽ പറയുന്നു.
സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹിക ആഘാത പഠനം നടത്താനും അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കൽ സംസ്ഥാന സർക്കാരിന്റെ അധികാരത്തിലുള്ള കാര്യമാണെന്നും കെ റെയിൽ വിശദീകരിക്കുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡി.പി.ആര്‍ അപൂര്‍ണമെന്ന് കേന്ദ്രം നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കെ റെയിലിന്റെ വിശദീകരണം.
Post Your Comments