ആലപ്പുഴ : മീററ്റിൽ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. ചെന്നിത്തല ഇരമത്തൂര്‍ പുലിത്തിട്ട വീട്ടില്‍ പരേതനായ പിജി ഡാനിയേലിന്റെ മകന്‍ പി ഡി വർഗീസ് (ദാസന്‍-50) ആണ് മരിച്ചത്. . ഗീവര്‍ഗീസ് സഞ്ചരിച്ച ബെെക്കില്‍ കാര് ഇടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ ഇടിച്ച ശേഷം അമിതവേഗത്തില്‍ നിര്‍ത്താതെ പോയി.
ഇടിയുടെ ആഘാതത്തില്‍ ഗീവര്‍ഗീസ് ധരിച്ചിരുന്ന ഹെല്‍മെറ്റ് പൊട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ വര്‍ഗീസിനെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments