KeralaLatest News

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ഏപ്രിലില്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 2 ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം ലഭിക്കും. രണ്ടു ഡിഎയും കൂടി 4.69% ആയപ്പോള്‍ ലോവര്‍ റൗണ്ടിങ്ങില്‍ 4% ആയി നിജപ്പെടുത്താന്‍ ധനവകുപ്പ് ആലോചിച്ചു.

2018 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ 2 ശതമാനവും ജൂലൈ ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ 2.69 ശതമാനവുമാണ് ലഭിക്കുന്നത്. നിലവിലെ ശമ്പള കമ്മിഷന്‍ കാലാവധിയിലെ ഡിഎ 20% ആണ്. ജനുവരി ഒന്നിനു നടപ്പാക്കേണ്ട 3% കുടിശിക എന്നു നല്‍കണമെന്നു തീരുമാനിച്ചിട്ടില്ല. എന്നാല്‍ പുറമേ ജൂലൈ ഒന്നു മുതല്‍ പുതിയ ഡിഎ വരും. ഇതു 4% വരെയായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതിയ ശമ്പള കമ്മിഷന്‍ വരുന്നതിനകം ഡിഎ 27% ആകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button