ന്യൂഡല്‍ഹി: നാവിക സേനയില്‍ സീനിയോരിറ്റി വിവാദം. നാവിക സേന മേധാവിയായി വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗിനെ നിയമിച്ചതിലാണ് വിവാദം. ഇതിനെതിരെ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ കോടതിയെ സമീപിച്ചു. സായുധ സേന ട്രിബ്യൂണലിലാണ് വിമല്‍ വര്‍മ പരാതി നല്‍കിയിരിക്കുന്നത്.
നാവിക സേന തലവന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സീനിയോറിറ്റി ഉള്ളത് തനിക്കാണെന്നും തന്നെ മറികടന്ന് ജൂനിയറായ ആളെ നിയമിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് ബിമല്‍ വര്‍മയുടെ പരാതി. നാവികസേനാ മേധാവിയായ അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ച ഒഴിവിലേയ്ക്കാണ് സര്‍ക്കാര്‍ കരണ്‍ബീര്‍ സിംഗിനെ നിയമിച്ചത്.
നാവിക സേന തലവനായി നിയമിതനാകുന്ന ആദ്യത്തെ ഹെലികോപ്റ്റര്‍ പൈലറ്റ് എന്ന ബഹുമതിയും കരണ്‍ബീര്‍ സിംഗ് ഇതോടെ നേടിയിരുന്നു. തേടിയെത്തിയിരുന്നു. കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നിയമനത്തിലും സമാനമായ സാനിയോറിറ്റി വിവാദം ഉയര്‍ന്നിരുന്നു.
Post Your Comments