KeralaNews

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എ.

പ്രളയത്തില്‍ അഞ്ഞൂറ് പേര്‍ മരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഹൃദയം കലങ്ങിയിട്ടില്ലെന്നും അദ്ദേഹം ഹൃദയമില്ലാത്തവനാണെന്നും പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് പറഞ്ഞവര്‍ക്ക് മാനസിക രോഗമാണന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പെരും കള്ളമാണെന്നും മുഖ്യമന്ത്രി പെരുംനുണയനാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

മഴ പെയ്തത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഐഐടിയും വേള്‍ഡ് ബാങ്കും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വേള്‍ഡ് ബാങ്ക് ഇത്തരത്തില്‍ പഠനം നടത്തിയിട്ടുണ്ട് എന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലു വിളിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. സംഭവത്തില്‍ കേന്ദ്രജല കമ്മീഷനും പ്രതിയാണെന്നും വിഡി സതീശന്‍ എംഎല്‍എ കൊച്ചിയില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button