KeralaLatest NewsElection News

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ വ്യക്തത നല്‍കി കളക്ടര്‍ ടി.വി. അനുപമ

തൃശ്ശൂര്‍: വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായികവികാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കരുതെന്ന് ജില്ലാ തെരരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി. അനുപമ.ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുതെന്നും ആരാധനാലയങ്ങള്‍ ഒരുതരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുമുള്ള വേദിയായി ഉപയോഗിക്കരുതെന്നും കളക്ടര്‍ അറിയിച്ചു.

മറ്റു പാര്‍ട്ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. അതേസമയം പരിശോധിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

തെരഞ്ഞപ്പ് പ്രചാരണ പരസ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികര്‍ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ, സെനികര്‍ ഉള്‍പ്പെടുന്ന പ്രവൃത്തികളോ ഉപയോഗിക്കാന്‍ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button