മലപ്പുറം: ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ പിതാവ് പിടിയിലായി.മലപ്പുറം നിലമ്പൂരിലാണ് സംഭവം നടന്നത്.എടക്കര കൽക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. നിലമ്പൂർ ആഡ്യൻപാറ സ്വദേശിയായ നിഥില(23) കഴിഞ്ഞ മാസമാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. മരിക്കുമ്പോൾ നിഥില എട്ടുമാസം ഗർഭിണിയായിരുന്നു.
ഭർത്താവിന്റെ ബന്ധുക്കളുടെ പീഡനം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കൾ ആരോപിച്ചത്. ബന്ധുക്കൾ പോലീസിൽ പരാതിനൽകിയിരുന്നു. ഇതിനെതുടന്നുണ്ടായ അന്വേഷണത്തിലാണ് മരണത്തിന് കാരണക്കാരൻ ഭർതൃ പിതാവ് ആണെന്ന് തെളിഞ്ഞത്.
Post Your Comments