മലപ്പുറം: മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പയാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രശ്‌നങ്ങളിലും കൂടെ നിന്ന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറത്തുകാരുടെ പ്രിയങ്കരനാണ്. കേരള രാഷ്ട്രീയത്തില്‍ ചാണക്യനെന്ന് വിളിക്കപ്പെട്ട രാഷ്ട്രീയക്കാരന്‍. കടുത്ത ആരോപണങ്ങളെ രാഷ്ട്രീയമായി നേരിട്ട് വീണ്ടും അധികാരത്തിലേറിയ വ്യക്തി. പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി മന്ത്രിയായി, എം.എല്‍.എയായി ഇപ്പോള്‍ എംപിയുമായിരിക്കുന്നു. മന്ത്രിയായാലും എം.എല്‍.എ ആയാലും മലപ്പുറത്തുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കുഞ്ഞാലിക്കുട്ടി എന്നും കുഞ്ഞാപ്പയാണ്. വളരെയധികം വിവാദങ്ങള്‍ നേരിട്ട നേതാവും കുഞ്ഞാലിക്കുട്ടിയാണ്. വ്യക്തിപരമായി അത്രമേല്‍ സമൂഹ മധ്യത്തില്‍ ക്രൂശിക്കപ്പെട്ട നേതാവാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ അവയെല്ലാം അതിജീവിച്ച് മുന്നേറുന്ന ചരിത്രമാണ് മലപ്പുറത്തിന്റെ മണ്ണില്‍ കുഞ്ഞാലിക്കുട്ടിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
സമാധാനത്തിന്റെ ഗോപുരമായ പാണക്കാട് തങ്ങള്‍ കുടംബത്തോടൊപ്പം നിന്ന് രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി തന്റെ കര്‍മ്മമണ്ഡലങ്ങളില്‍ നിറസാന്നിധ്യമായാണ് കുഞ്ഞാലിക്കുട്ടി ജനശ്രദ്ധേയനായത്. മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ വ്യവസായമന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. 2011ല്‍ വേങ്ങര നിയോജകമണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2001 -2005ല്‍ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. 2016 ലെ നിയമസഭാതിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോള്‍ യുഡിഎഫിന്റെ നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജി വച്ചത്. 2003ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ് കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടന്നത്. 2017 മാര്‍ച്ച് 1 നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ മലപ്പുറം എംപിയാണ് കുഞ്ഞാലിക്കുട്ടി. തന്റെ ചിരകാല ബന്ധങ്ങള്‍ കൈമുതലാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കുഞ്ഞാലിക്കുട്ടി മുന്നേറുന്നത്.
Post Your Comments