Latest NewsIndia

ലാലു പ്രസാദിന് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശം ലംഘനം:തേജസ്വി യാദവ്

പാറ്റ്‌ന: ലാലു പ്രസാദിന് ചികിത്സ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവും മകനുമായ തേജസ്വി യാദവ് രംഗത്ത്.

രോഗം ബാധിച്ച് ചികിത്സയിലുള്ള ലാലു പ്രസാദ് യാദവിനെതിരെ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും തേജസ്വി പറഞ്ഞു. രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ് ലാലു പ്രസാദ് യാദവ്.

സര്‍ക്കാര്‍ ഏകാധിപത്യ മനോഭാവത്തോടെയാണ് അദ്ദേഹത്തോട് പെരുമാറുന്നത്. അച്ഛന്റെ മനുഷ്യാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഇത്. ഇന്നലെ മുതല്‍ അച്ഛനെ സന്ദര്‍ശിക്കാനായി കാത്തിരിക്കുകയാണ് ഞാന്‍. സന്ദര്‍ശത്തിനു നിയമസാധ്യത ഉണ്ടായിട്ടും സര്‍ക്കാര്‍ അത് അനുവദിക്കുന്നില്ല. പോലീസ് കാവലില്‍ കഴിയുന്ന അച്ഛനെ പരിശോധനകളുടെ പേരില്‍ അവര്‍ ദിവസവും ബുദ്ധിമുട്ടിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button