അബുദാബി : മദ്യലഹരിയില്‍ പെണ്സുഹ്യത്തിനെ അവരുടെ ഫ്ലാറ്റില്‍ വെച്ച് തല്ലിക്കൊന്ന സംഭവത്തില്‍ ലബനീസുകാരനെതിരെ പൊതു അഭിഭാഷകന് കേസ് നല്കി. കേസിലെ പ്രതി പെണ്‍കുട്ടിയെ മാരകമായി തല്ലുകയും ശരീരമാസകലം മര്‍ദ്ദനമേല്‍പ്പിക്കുകയും ചെയ്തതോടെ പെണ്‍കുട്ടി തലച്ചോറില്‍ മാരകമായ മുറിവേറ്റാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ അഭിഭാൽകന്‍ കോടതിയെ ബോധിപ്പിച്ചു.
കൃത്യത്തിന് ശേഷം അ ഇയാല്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പെണ്‍സുഹൃത്ത് ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തിയപ്പോഴാണ് യുവതി കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ മുഴുവനും രക്തമായിരുന്നുവെന്നും അഭിഭാഷകന്റെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. കൊലപ്പെടുന്ന ദിവസം പെണ്‍കുട്ടിയുടെ സുഹൃത്തായ ലബനീസുകാരന് ഫ്ലാറ്റില്‍ വന്നതായി സെക്യൂരിറ്റിയും സാക്ഷിയുണ്ട്.
കോടതിയിലെ ചോദ്യം ചെയ്യലില്‍ പ്രതി പറയുന്നത് മദ്യലഹരിയില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഓര്‍മ്മയില്ലെന്നും പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതായും സമ്മതിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ ചതവ് ഉളളതായും പ്രധാനമായും മുഖത്തിലാണ് കൂടുതല്‍ ചതവ് ഏറ്റതായി റിപ്പോര്‍ട്ട് പറയുന്നത്. സാക്ഷിമൊഴികളും മറ്റും കണക്കിലെടുത്ത് പ്രതിക്ക് ലഭിക്കാവുന്നതിന്റെ പരമാവധി ശിക്ഷ നല്‍കണമെന്ന് പൊതു അഭിഭാഷകന് കോടതിയോട് അഭ്യര്‍ത്ഥിച്ചു.
Post Your Comments