Latest NewsElection NewsKeralaElection 2019

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം : ഇന്ത്യയെ കൊള്ളയടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നു വിഎസ് അച്യുതാനന്ദൻ. തിരുവന്തപുരത്ത് സി ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് നിയോഗിച്ച കാവല്‍ക്കാരനാണ് മോദി. ഇന്ത്യയെ ആ കാവല്‍ക്കാരന്‍ കൊള്ളയടിക്കുകയാണ്. സമ്പന്നര്‍ക്ക് മാത്രമാണ് കാവല്‍ക്കാരന്റെ സുരക്ഷ ലഭിക്കുന്നത്. രാജ്യത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ ഉലകം ചുറ്റും വാലിഭാനായ മോദിക്ക് കാണാനാകുന്നില്ല. ഡല്‍ഹിയില്‍ നടന്ന കര്‍ഷക റാലിയും കാണാനായില്ലെന്നും നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ ജനങ്ങളുടെ നട്ടെല്ല് ഒടിയുന്നത് കാവല്‍ക്കാരന്‍ കാണുന്നില്ലെന്നും വിഎസ് വിമർശിച്ചു.

ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുന്നു. രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊന്നും വായ തുറക്കാതിരിക്കാന്‍ കാവല്‍ക്കാരന്റെ കാവലുണ്ടെന്നും ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മാത്രം കാവല്‍ക്കാരന്‍ അറിഞ്ഞതായി നടിക്കുന്നില്ലെന്നും വിഎസ് കൂട്ടിചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button