Latest NewsIndia

പ്രധാനമന്ത്രി കള്ളനാണ്; സത്യം പറയാന്‍ അദ്ദേഹത്തെ മാതാപിതാക്കള്‍ പഠിപ്പിച്ചിട്ടില്ലെന്ന് അജിത് സിങ്

ലഖ്നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എല്‍ഡി അജിത് സിങ്. യുപിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അജിത് സിങ്ങിന്റെ വിമര്‍ശനം.

മോദി ഒരു കള്ളനാണെന്നും സത്യം പറയാന്‍ അദ്ദേഹത്തെ മാതാപിതാക്കള്‍ പഠിപ്പിച്ചിട്ടില്ലെന്നുമായിരുന്നു രാഷ്ട്രീയലോക്ദള്‍ നേതാവ് അജിത് സിങ് പറഞ്ഞത്. ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന് മോദി പറഞ്ഞു. എന്നിട്ട് ഇട്ടോ. അങ്ങനെ എന്തെല്ലാം കള്ളങ്ങള്‍. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളം പറയാന്‍ പാടുണ്ടോ? ഇല്ല. എന്നാല്‍ മോദിയോ അദ്ദേഹം സത്യം പറയുന്നേയില്ല.

നമ്മള്‍ നമ്മുടെ കുട്ടികളോട് എല്ലായ്പ്പോഴും സത്യം പറയാന്‍ മാത്രമല്ലേ ആവശ്യപ്പെടാറ് എന്നാല്‍ മോദിയുടെ മാതാപിതാക്കള്‍ അത്തരമൊരു കാര്യം അദ്ദേഹത്തെ പഠിപ്പിച്ചിട്ടില്ലെന്നും അജിത് സിങ് പറഞ്ഞു.ഇത് രണ്ടാമത്തെ തവണയാണ് നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് അജിത് സിങ് അഭിസംബോധന ചെയ്യുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button