രണ്ട് സ്വകാര്യ ചാനലുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെടും ഭരണകക്ഷിയിലെ നേതാക്കളേയും പുകഴ്ത്തുന്ന സീരിയലുകള്‍ സംപ്രേഷണം ചെയ്ത് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പരാതി.
രണ്ട് പരിപാടികളുടെ നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും എതിരെ കേസെടുക്കണമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ പുകഴ്ത്താന്‍ സീരിയില്‍ നിര്‍മ്മിച്ച് സംേേപ്രഷണം ചെയ്തു എന്നത് അമ്പരിപ്പിക്കുന്ന കാര്യമാണെന്ന് മഹാരാഷ്ട്രാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു. ഇത്തരത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്ത രണ്ട് ചാന ുകളും നിരോധിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു സീരിയലുകളുടെയും വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സാവന്ത് പറഞ്ഞു. ഒരു ക്ലിപ്പിംഗില്‍ സീരിയലിലെ കഥാപാത്രങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് എല്‍.പി.ജി. കണക്ഷനുകള്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉജ്ജ്വല പദ്ധതിയേയും ആരോഗ്യശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരതിനെയും പുകഴ്ത്തുന്നുണ്ട്. രണ്ടാമത്തെ ചാനലില്‍ സംപ്രേഷണം ചെയ്ത മറ്റൊരു ക്ലിപ്പില്‍, മൈക്രോ, ചെറുകിട സ്ഥാപനങ്ങള്‍ക്ക് വായ്പ വാഗ്ദാനം ചെയ്യുന്ന പ്രധാന്‍ മന്ത്രി മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് റിഫൈനന്‍സ് ഏജന്‍സി) യോജനയെക്കുറിച്ച് രണ്ട് കഥാപാത്രങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
Post Your Comments