ന്യൂഡൽഹി: ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അടിയന്തിര വാദം കേള്‍ക്കേണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‍വിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി കേസ് പിന്നീട് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണെന്നും ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നുമാണ് മദ്രാസ് ഹൈക്കോടതിയുടെ ആവശ്യം. . ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്ന് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തു കുമാര്‍ ആണ് ഹർജി നൽകിയത്.
Post Your Comments