
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടുത്തുമെന്ന് വ്യക്തമാക്കി അമിത്ഷാ. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നു. 2014 പ്രതീക്ഷയുടെ കാലമാണെങ്കില്‍ 2019 ആഗ്രഹങ്ങളുടെ കാലമാണെന്നും ആറു കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞാണ് പാര്‍ട്ടി പ്രകടന പത്രിക തയാറാക്കിയതെന്നും അമിത് ഷാ പറയുകയുണ്ടായി.
‘സങ്കല്‍പ് പത്ര’ എന്നാണ് ബിജെപിയുടെ പ്രകടനപത്രികയുടെ പേര്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഇത്തവണയും പ്രകടന പത്രികയിലുണ്ട്. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
Post Your Comments