കൽപ്പറ്റ : വായനാടിൽ യുഡി എഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും കേരള സന്ദർശനത്തിന് ഒരുങ്ങുന്നു. 16,17 തീയതികളിലായിരിക്കും സന്ദർശനം. 16ആം തീയതി കേരളത്തിലെ 5 മണ്ഡലങ്ങളിലെ റാലികളിൽ രാഹുൽ പങ്കെടുക്കും. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ മണ്ഡലങ്ങളിലായിരിക്കും എത്തുക. 17ആം തീയതി വയനാട് മണ്ഡലത്തിലെ 3 റാലികളിൽ രാഹുൽ പ്രസംഗിക്കും.നിലമ്പൂർ, വണ്ടൂർ, തിരുവമ്പാടി എന്നിവിടങ്ങളിൽ പങ്കെടുക്കുമെന്നാണ് നിലവിലെ തീരുമാനം എങ്കിലും മാറ്റം വന്നേക്കാം. അടുത്തയാഴ്ച പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തുമെന്ന് കെപിസിസി നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും തീയതിയിൽ തീരുമാനം ആയിട്ടില്ല.
Post Your Comments