മുംബൈ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷമുള്ള റാലിയില്‍ കോണ്‍ഗ്രസിന്റെ പതാക കണ്ടിരുന്നോ? ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിലേക്ക് മണ്ഡലത്തിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. അമേഠിയില്‍ തോല്‍ക്കും എന്ന് ഉറപ്പായപ്പോള്‍ ഭൂതക്കണ്ണാടിവച്ച് പുതിയ മണ്ഡലം കണ്ടെത്തുകയായിരുന്നു രാഹുല്‍. ടൈറ്റാനിക് കപ്പല്‍ മുങ്ങിയതുപോലെയാണ് കോണ്‍ഗ്രസ്. ഓരോ ദിവസം കഴിയുന്തോറും അത് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ലോക്‌സഭയില്‍ 44 സീറ്റുകളിലേക്ക് ചുരുങ്ങി. ഇത്തവണ അതിനേക്കാള്‍ മോശമായിരിക്കുമെന്നും മോടി കൂട്ടിച്ചേർത്തു.
Post Your Comments