![p jayarajan](/wp-content/uploads/2019/03/p-jayarajan.jpg)
കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി. ജയരാജനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ലൈക്ക് ചെയ്ത സർക്കാർ ജീവനക്കാരന് സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പിലെ കുറ്റിപ്പുറം സെക്ഷന്‍ ഓഫീസിലെ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ആയ കെ.പി മനോജ് കുമാറിനെയാണ് പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനിയര്‍ സസ്‌പെന്‍ഡ് ചെയ്‌തത്.
സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ വഴി രാഷ്‌ട്രീയപരമായ പ്രവര്‍ത്തനങ്ങള്‍ പെരുമാറ്റ ചട്ടം ലംഘിക്കുന്നതാണെന്ന് ചീഫ് എന്‍ജിനിയര്‍ സസ്‌പെന്‍ഷന്‍ ലെറ്ററിൽ പറയുന്നു. എന്നാൽ മനോജ് കുമാർ ഇതെല്ലം നിഷേധിക്കുകയാണ് ഉണ്ടായത്.
പി.ജയരാജനെതിരെതിരായ വാര്‍ത്തയുടെ ലിങ്ക് ഓപ്പണ്‍ ചെയ്യുകമാത്രമാണ് താന്‍ ചെയ്‌തതെന്നും ഇതിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും മനോജ് കുമാർ പറയുന്നു. സസ്‌പെന്‍ഷന്‍ ലഭിച്ചതിനു ശേഷം ഫേസ്ബുക്കില്‍ വീണ്ടും പോസ്‌റ്റ് പരിശോധിച്ചപ്പോള്‍ ലൈക്ക് ചെയ‌്‌തതായി കണ്ടുവെന്നും. ഒന്നും മനപ്പൂർവ്വമല്ലെന്നും മനോജ് പറഞ്ഞു.
.
Post Your Comments