Latest NewsKerala

മുഖ്യമന്ത്രിയ്ക്ക് ലണ്ടനിലേക്ക് ക്ഷണം

തിരുവനന്തപുരം: കിഫ്ബി വഴി സമാഹരിച്ച മസാല ബോണ്ടിന് അപൂര്‍വ നേട്ടം. ഓഹരികള്‍ വിപണിയിലേക്ക് ഇറക്കുന്നത് പൊതുചടങ്ങായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിച്ചിട്ടുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്ചേഞ്ച് ആണ് ചടങ്ങ് നടത്തുന്നത്. അടുത്ത മാസം 17ന് ലണ്ടനില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. ഒരു ഇന്ത്യന്‍ സംസ്ഥാനം ആദ്യമായാണ് ഇത്തരത്തില്‍ വിദേശത്തുനിന്ന് ധനസമാഹരണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button