ന്യൂ ഡൽഹി : പാക്കിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധം. മേഖലയിൽ യുദ്ധ പ്രതീതി നിലനിർത്താനാണ് പാക്കിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചതെന്നും, ഭീകരർക്ക് ഇന്ത്യയെ ആക്രമിക്കാൻ അവസരമുണ്ടാക്കി കൊടുക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയംവിമർശിച്ചു.
MEA in response to queries on statement by Pakistan Foreign Min:
India rejects irresponsible statement by Pak Foreign Min with objective of whipping up war hysteria in the region. This public gimmick appears to be a call to Pak-based terrorists to undertake terror attack in India— ANI (@ANI) April 7, 2019
പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളുന്നു. ഇത് മേഖലയിൽ യുദ്ധഭ്രാന്ത് നിലനിർത്താനുള്ള പരിശ്രമമാണ്. ഇന്ത്യയെ ആക്രമിക്കാൻ ഭീകരർക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് പാക്കിസ്ഥാൻ. ഭീകരാക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യ വിവരം ലഭിച്ചാൽ നയതന്ത്ര സ്ഥാപനങ്ങൾ വഴി അത് കൈമാറുകയാണ് വേണ്ടതെന്നും അതിർത്തി കടന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
MEA in response to queries on statement by Pak Foreign Min:Pak has been advised to use established diplomatic&DGMO channels to share actionable&credible intelligence it has about terror attacks.India reserves the right to respond firmly&decisively to cross border terrorist attack https://t.co/RNphUusZPO
— ANI (@ANI) April 7, 2019
Post Your Comments